കൊമ്പന്മാര്‍ ഏറ്റുമുട്ടും; ഉറ്റുനോക്കി ഫുട്ബോള്‍ ലോകം

പ്രീക്വാര്‍ട്ടറില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ഫ്രാന്‍സ് പോരാട്ടം. ലോകകപ്പ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ മത്സരം കനക്കും. നൈജീരിയക്കെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസ്തതിലാണ് മെസിയും കൂട്ടരും ബൂട്ട് കെട്ടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജന്‍റീനയെ പ്രീക്വാര്‍ട്ടറിലെത്തിച്ചത്. ആദ്യ കളികളികളില്‍ താളം കണ്ടെത്താന്‍ വിഷമിച്ച മെസിക്ക് നൈജീരിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക‍ഴിഞ്ഞതും അര്‍ജന്‍റീനയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സും കച്ചമുറുക്കി ഇറങ്ങുമ്പോള്‍ റഷ്യന്‍ ലോകകപ്പിലെ തീ പാറുന്ന മത്സരത്തിനാകും ആരാധകര്‍ സാക്ഷ്യം വഹിക്കുകയെന്നുറപ്പ്. ഇത്തവണ ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഫ്രാന്‍സിന്‍റെ സ്ഥാനം. അന്‍റോണിയോ ഗ്രീസ്മാന്‍ നയിക്കുന്ന മുന്നേറ്റ നിരും പോള്‍
പോഗ്ബ നയിക്കുന്ന മധ്യനിരയെയും പിടിച്ചുകെട്ടാന്‍ അര്‍ജന്‍റീനന്‍ പ്രതിരോധ നിര വിയര്‍പ്പൊ‍ഴുക്കേണ്ടി വരും

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ജയം മാത്രം ലക്ഷ്യം വെച്ച് അര്‍ജന്‍റീനയിറങ്ങുമ്പോളഅക കണ്ണുകളെല്ലാം മെസിയിലേക്കാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News