ഇന്ത്യ ലോകകപ്പ് ഫുട്‌ബോൾ കളിക്കാത്തത് എന്തുകൊണ്ട്?; ഈ ചോദ്യത്തിന് ഉത്തരമിതാ; വീഡിയോ

ചോദ്യത്തിന് ഉത്തരം തരുന്നത് ഒരു ‘സ്വാമി’യാണ്. സ്വാമി ബ്രഹ്മാനന്ദ തീർത്ഥ. യൂ ട്യൂബിലൂടെ പുറത്തുവിട്ട പ്രഭാഷണത്തിലാണ് സ്വാമി ഈ ചോദ്യത്തെ നേരിടുന്നത്.

സ്വാമിയുടെ മറുപടി സിമ്പിളാണ് – ഒരു വസ്തുവും കാലുകൊണ്ട് തട്ടാൻ ഭാരതത്തിന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. അതുകൊണ്ടു മാത്രമാണ് ഇന്ത്യ ലോകകപ്പിൽ പങ്കെടുക്കാത്തത്  അതല്ലാതെ ഇന്ത്യയ്ക്ക് ഫുട്‌ബോൾ കളിക്കാൻ അറിയാഞ്ഞിട്ടല്ല.

പുസ്തകങ്ങളും പാത്രങ്ങളും ചിരവയുമൊന്നും നമ്മൾ കാലുകൊണ്ട് തട്ടാറില്ല. ആട്ടുകല്ലിനെയും അമ്മിയേയും വരെ ചവിട്ടാറില്ല. ചവിട്ടിയാലോ, തൊട്ട് നെറുകയിൽ വയ്ക്കുകയും വേണം. അതാണ്, ഭാരതത്തിന്റെ സംസ്‌കാരം.

ഇന്ത്യ പന്തുകളിക്കാനിറങ്ങിയാൽ അർജന്റീനയും ബ്രസീലുമൊക്കെ ‘പറപറക്കു’മെന്നും സ്വാമി പറയുന്നു. അവരുടെ വലയ്ക്കകത്ത് ഒന്നും രണ്ടുമല്ല, പത്തും പതിനാറും ഇരുപതും ഗോളുകൾ നിറയുമെന്നും സ്വാമി കൂട്ടിച്ചേർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News