ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ തീരുമാനം തെറ്റെന്ന് കോടിയേരി; മോഹന്‍ലാലിനെതിരെ നടക്കുന്ന പ്രതിഷേധം അപലപനീയം; ‘അമ്മ’യില്‍ അംഗങ്ങളായ ഇടതു ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങളല്ലാത്തത് കൊണ്ട് വിശദീകരണം ചോദിക്കാറില്ല

തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം തെറ്റെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുരുടന്‍ ആനയെ കണ്ടത് പോലെ പ്രസ്താവനയെ മനസ്സിലാക്കിയവരാണ് വിവാദമുണ്ടാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മോഹന്‍ലാലിനെതിരെ നടക്കുന്ന അക്രമോത്സുക പ്രതിഷേധങ്ങള്‍ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട്.

അമ്മയില്‍ അംഗങ്ങളായ ഇടതു ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങളല്ല. പാര്‍ട്ടി അംഗങ്ങളല്ലാത്തവരോട് സിപിഐഎം വിശദീകരണം ചോദിക്കാറില്ല.

തെറ്റ് ചെയ്തവരെ സംരക്ഷിക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. യുഡിഎഫ് ഭരണകാലത്തു ഇത്തരം നടപടികള്‍ സ്വീകരിക്കുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News