പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫെെലുണ്ടാക്കി അശ്ലീല പ്രചരണം; സുഹൃത്ത് പിടിയില്‍; വിവരങ്ങള്‍ ഇങ്ങനെ

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫെെലുകള്‍ ഉണ്ടാക്കി, അസ്ലീല പ്രചാരണം നടത്തി പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സഹപാഠി പിടിയില്‍. കുമാര്‍ വെെറ്റല്‍ എന്ന 22 വയസ്സുകാരനാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ടുകളും ഫേസ്ബുക്ക്അക്കൗണ്ടുകളുമുണ്ടാക്കിയായിരുന്നു, ഇയാള്‍  പ്രചരണങ്ങള്‍ നടത്തിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും, അസ്ലീല സന്ദേഷങ്ങളും വ്യാജ അക്കൗണ്ടുപയോഗിച്ച് സഹപാഠികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു ഇയാള്‍.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ആണ്‍കുട്ടിയിലേക്ക് പൊലീസ്  എത്തുകയായിരുന്നു.  പിടിയിലായ , ആണ്‍കുട്ടിയും പെണ്‍കുട്ടിയും  അടുത്ത സുഹൃത്തുക്കളായിരുന്നു.

പെണ്‍കുട്ടി മറ്റ് ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും സഹൃദമുണ്ടാക്കുന്നത് ഇഷ്ടപ്പെടാത്തതിനെ ത്തുടര്‍ന്നുണ്ടായ വെെരാഗ്യമാണ് യുവാവിനെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നാണ് പൊലീസിന്‍റെ ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News