ബിഷപ്പിനെതിരായ പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു; പീഡനം നടന്നത് മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ചെന്ന് കന്യാസ്ത്രീ

ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കന്യാസ്ത്രീ. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്നു .

പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. വൈക്കം ഡിവൈഎസ്പി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട്ടെ മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. രണ്ടായിരത്തി പതിന്നാല് മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം .

പിന്നീട് പലതവണ കുറവിലങ്ങാട്ടെ മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൌസില് വച്ച് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്കി. എന്നാൽ മാസങ്ങള് കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, പരാതി സഭയ്ക്ക്കുള്ളിൽ ഒതുക്കി നിർത്തുകയായിരുന്നുവെന്നാണ് ആരോപണം.

പരസ്യ പ്രസ്താവനക്കില്ലെന്ന വ്യക്തമാക്കിയ പരാതിക്കാരിയായ കന്യാസ്ത്രീ കാര്യങ്ങള്‍ അറിയിക്കേണ്ടെവരെ അറിയിച്ചതായി പറഞ്ഞു.

ആരോപണങ്ങള് നിഷേധിച്ച ബിഷപ്പ്, കന്യാസ്ത്രീത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി. കന്യാസ്ത്രീത്രീയുടെയും ബിഷപ്പിന്റെയും പരാതികളിൽ ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു .

കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട് . പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here