ദിലീപ് ‘അമ്മ’യില്‍; നിലപാട് വ്യക്തമാക്കി ജയസൂര്യയും ലാലും

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ജയസൂര്യയും ലാലും.

ദിലീപ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് അമ്മയുടെ ഭാരവാഹികളാണെന്ന് ജയസൂര്യ പറഞ്ഞു.

നിലവിലെ വിവാദങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികപ്രതികരണം നടത്തേണ്ടത് അമ്മയുടെ ഭാരവാഹികളാണെന്നും ജയസൂര്യ പറഞ്ഞു.

താന്‍ സംഘടനയല്ല. അമ്മയുടെ ഒരു അംഗം മാത്രമാണ്. സംഘടന എടുക്കുന്ന തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ജയസൂര്യ അറിയിച്ചു.

അതേസമയം, അമ്മ എടുത്ത തീരുമാനം ശരിയായില്ലെന്ന് നടനും സംവിധായകനുമായ ലാല്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായ തീരുമാനം തിടുക്കത്തിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ലാല്‍ വ്യക്തമാക്കി.

നടിമാരുടെ രാജി അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News