സ്ട്രക്ചര്‍ ഇല്ലാതെ രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ച് കൊണ്ട് പോയി; സംഭവം ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍; വീഡിയോ പുറത്ത്

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രക്ചര്‍ ലഭിക്കാത്ത രോഗിയെ ബെഡ്ഷീറ്റില്‍ വലിച്ച് കൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ആരോഗ്യ രംഗത്ത് ദിവസവും മികച്ച മുന്നേറ്റം കൈവരിക്കുന്ന കേരളത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഈ സംഭവം അരങ്ങേറിയതെന്ന് ശ്രദ്ധേയം.

കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട സ്ത്രീയെ സ്ട്രകചറില്ലാത്ത കാരണത്താല്‍ ബഡ്ഷീറ്റിലിരുത്തി വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നുത്. നിലവില്‍ ആശുപത്രിയില്‍ അത്യാവശ്യത്തിന് സ്‌ട്രെക്ചറുകളുണ്ട്.

എന്നാല്‍ അമിതമായ രോഗികളുടെ തിരക്കിനെ തുടര്‍ന്നുണ്ടായ സ്‌ട്രെക്ചറുകളുടെ ദൗര്‍ലഭ്യം മാത്രമാണ് ഇങ്ങനെയാരു സാഹചര്യമുണ്ടാക്കാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. കേരളത്തിലെ ആരോഗ്യ രംഗത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച ആരോപണങ്ങളെ മഹാരാഷ്ട്രയിലെ ശിവസേനയുടെ ആരോഗ്യ മന്ത്രിയായ ഡോക്ടര്‍ ദീപക് സാവന്ത് എതിര്‍ത്തിരുന്നു. കേരളത്തിന്റെ ആരോഗ്യ രംഗം രാജ്യത്തിന് മാതൃകയാണെന്നായിരുന്നു കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നതിനെ കുറിച്ച് പഠിക്കാനെത്തിയ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും സംഘവും വ്യക്തിമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here