ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അപമാനിച്ച് ബിജെപി എംപിയും എംഎല്‍എയും

ദില്ലി: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അപമാനിച്ച് ബിജെപി എംപിയും എംഎല്‍എയും.

അത്യാസന്ന നിലയില്‍ ആസുപത്രിയില്‍ കിടക്കുന്ന കുട്ടിയുടെ മാതാപിതാക്കളോട്, കാണാന്‍ വന്ന എംപിക്ക് നന്ദി പറയാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് കത്വ മാതൃകയില്‍ 8 വയസ്സുകാരി പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ബിജെപി എംഎല്‍എ സുദര്‍ശന്‍ ഗുപ്ത കുട്ടിയുടെ മാതാപിതാക്കളോട് എംപി സുധീര്‍ ഗുപ്തയോട് നന്ദി പറയാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എംപി വളരെ ദൂരെ നിന്ന് നിങ്ങളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്, എംപിക്ക് നന്ദി പറയൂ എന്ന് നിര്‍ബന്ധിക്കുന്ന എംഎല്‍എയുടെ ദൃശ്യവും നിര്‍വികാരരായി കൈകൂപ്പി നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളെയും ദൃശ്യത്തില്‍ കാണാം.

കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here