‘അമ്മ’ക്കെതിരെ പത്മപ്രിയയും പാര്‍വതിയും

അമ്മ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച് പാര്‍വ്വതിയും പത്മപ്രിയയും.

പുതിയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി എടുക്കുകയായിരുന്നുവെന്ന് പാര്‍വ്വതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും തന്നെ പിന്തിരിപ്പിച്ചു. മറ്റ് രണ്ട് അംഗങ്ങളും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പാര്‍വ്വതി വെളിപ്പെടുത്തി.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിമാരായ പാര്‍വ്വതിയും പത്മപ്രിയയും അമ്മ സംഘടനയിലെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കും എന്നാണ് അമ്മയുടെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന നിയമാവലിയില്‍ ഉളളത്. എന്നാല്‍ 201819 വര്‍ഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇത് രണ്ടുമല്ല സംഭവിച്ചത്.

ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി എടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് നടന്നതെന്ന് ഇപ്പോ!ഴും അറിയില്ല. രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു.

അപേക്ഷ നല്‍കിയ ഇവര്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്ക് ഇ മെയില്‍ അയച്ചു. ഈ രണ്ട് സ്ഥാനാര്‍ത്ഥിത്വങ്ങള്‍ക്ക് അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്ന് പാര്‍വ്വതി പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയ്ക്ക് പുറത്ത് യാത്രയിലായിരിക്കുമെന്ന കാരണം കാണിച്ചാണ് തന്നെ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും പാര്‍വ്വതി വെളിപ്പെടുത്തുന്നു.

അമ്മയുടെ ഭാഗമാണ് തങ്ങളെന്ന തോന്നല്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ നടിമാര്‍ ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കാനുളള ഒരു ആലോചനയും സംഘടനയുടെ ഭാഗത്ത് നിന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ലിംഗവിവേചനത്തിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ട സംഘടന ധാര്‍മ്മികത പുലര്‍ത്തിയില്ല. പരസ്പര ബഹുമാനത്തോടെയുളള സംവാദത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ ക!ഴിയൂവെന്ന് വ്യക്തമാക്കിയ പാര്‍വ്വതിയും പദ്മപ്രിയയും ഉടന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News