ഇറാനില്‍ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സ്റ്റേഡിയത്തില്‍ പോയി ഫുട്ബോള്‍ കാണാം

ഫുട്ബോള്‍ പ്രേമികളായി ഇറാനിയന്‍ വനിതകള്‍ക്ക് സന്തോഷവാര്‍ത്ത. ഇറാനില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി. ആഭ്യന്തര മന്ത്രിയായ അബ്ദുള്‍റസ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്.

1979 ലാണ് ഇതിനുമുന്‍പ് സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നത്. ലോകകപ്പില്‍ സ്പെയിനുമായുള്ള ഇറാന്‍റെ മത്സരം ഇറാനിലെ ആസാദി സ്റ്റേഡിയത്തില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരുന്നു.  ഇത് കാണാന്‍ സ്ത്രീകളും എത്തിയിരുന്നു.

സ്തീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായി വിലക്കില്ലെങ്കിലും മതപരമായി നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഇതുവരെയും പ്രവേശിക്കാന്‍ ക‍ഴിയാതിരുന്നത്.  ക‍ഴിഞ്ഞ വര്‍ഷം കളി കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിച്ച 35 വനിതകളെ ശിക്ഷിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണമാണ് ഇളവ് ചെയ്തത്. സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ക‍ഴിഞ്ഞ ബുധനാ‍ഴ്ച കളി കാണാനായി ഇറാനിലെ ആസാദി സ്റ്റേഡിയത്തിന് മുന്നില്‍ സ്ത്രീകളുടെ നീണ്ട ക്യൂ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here