ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാനുള്ള എല്‍ഐസി തീരുമാനം; കേന്ദ്രസര്‍ക്കാര്‍ പൊതുസ്വത്ത് കൊള്ളയടിക്കുന്നു: പി ബി

കിട്ടാക്കടം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിനെ എല്‍ഐസിയെ കൊണ്ട് ഏറ്റെടുപ്പിക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഐഎം പിബി ആവശ്യപ്പെട്ടു.

എല്‍ഐസിയുടെ ആസ്തി ജനങ്ങളുടെ പണമാണ്. കിട്ടാക്കടം കൂടിയ ഒരു ബാങ്കിനെ ഏറ്റെടുക്കുന്നത് പൊതു സ്വത്ത് കൊള്ളയടിക്കുന്നതിന് തുല്യമാണ്‌.

വീഴ്ചവരുത്തിയ പണക്കാരുടെ പേരുകള്‍ മോദി സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. 13000 കോടി രൂപയ്ക്കാണ് എല്‍ഐസി ഐഡിബിഐയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News