അവള്‍ക്കൊപ്പം; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിനായകന്റെ നേതൃത്വത്തില്‍ പുതിയ ചലച്ചിത്രകൂട്ടായ്മ; ക്രൂരപീഡനത്തെ അതിജീവിച്ച് മാതൃകയായ ധീര യുവതിയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍; നൂറോളം ചലച്ചിത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ വിനായകന്റെ നേതൃത്വത്തില്‍ പുതിയ ചലച്ചിത്രകൂട്ടായ്മ.

നടന്‍ വിനായകന്‍, അലന്‍സിയര്‍, നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ, സംവിധായകരായ വിധു വിന്‍സെന്റ്, ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, പ്രിയനന്ദന്‍, ഗായിക സയനോര തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 96 പേരാണ് നടിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.


പ്രസ്താവനയുടെ പൂര്‍ണരൂപം:

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്.

അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല.

പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്.

ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു.

ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്.

മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.
Signed by:

1.Vinayakan Actor & Music Director
2. .Vidhu Vincent Director
3.Revathi Actor & Director
4.Padmapriya Actor
5.Parvathy Actor
6.P Balachandran Actor & Writer
7.Sajitha Madathil Actor
8.Aashiq Abu Director & Producer
9.Rajeev Ravi Cinematographer & Director
10.Anwar Rasheed Director & Producer
11.Amal Neerad Director & Producer
12.Ajithkumar B Director & Film Editor
13.Madhu Neelakandan Cinematographer
14.Anvar Ali Poet & Lyricist
15.Dileesh pothan Actor &Director
16.Krishnanunni Sound Engineer
17.Sameer Thahir Director & Producer
18.Shyju Khalid Cinematographer & Director
19.Kamal KM Director
20.Ajayan Adatt Sound Recordist
21.Ajayan Chalissery Art Director
22.Venu Cinematographer & Director
23.Bina Paul Venugopal Film Editor
24.Asha Joseph Director & Teacher
25.Manoj Kuroor Poet & Lyricist
26.Pramod Thomas Sound Engineer
27.Jayadevan C Sound Engineer
28.Manoj Kannoth Film Editor
29.Fauzia fathima Cinematographer
30.T K Rajeev Kumar Director
31.Zakariya Muhammed Director
32.Muhsin Parari Director
33.K P Sasi Director , Activist & Cartoonist
34.Binu Mathew Journalist & Activist
35.Unni Vijayan
36.Leenus KL Teacher
37.Pradeep Nair
38.Shanet
39.Shini K
40.Prakash Bare Actor & Producer
41.Gokul Das
42.Unnimaya Actor & Technician
43.MJ Radhakrishnan Cinematographer
44.Dr Biju Director
45.Smijithkumar Sound Engineer
46.Sudevan Director
47.Sunny Joseph Cinematographer
48.Sajan kalathil Cinematographer
49.Sribala Director
50.Deedi Damodaran Writer & Activist
51.Prakash Moorthy
52.Jayesh Cinematographer
53.PappuCinematographer
54.Suresh Rajan
55.Vinod Veerakumar Cinematographer
56.John P Varkey Music Director
57.Joshi Mathew
58.Deepesh
59.Jubith Namradath Director
60.Sanal Kumar Sasidharan Director
61.Mazhar Hamsa Costume Designer
62.Miriam Joseph
63.Archana Padmini Actor
64.Shehnad Jalal Cinematographer
65.Ranjith Sankaran Film Editor
66.Benny Benedict Teacher & Film Activist
67.Rajasekhar v Das Social worker & Film Activist
68.Srinda Actor
69.Sunil Babu
70.Prakash kutty- Cinematographer
71.Sanal George Sound Recordist and Designer
72.Appu Prabhakar Cinematographer
73.Sudha KF –Director
74.Arun Varma – Cinematographer
75.Kukku Saritha Actor
76.Anumol Actor
77.Shanavas Bavakutty Director
78.Praveen MK Film Editor
79.Jain Joseph Cinematographer, Teacher
80.Mohandas VP Sound Recordist and Designer
81.Anvar S KaithadiCinematographer
82.P.F Mathews Writer
83.Praveen PrabhakaranCinematographer
84.Davis ManuelSound Designer
85.Kani Actor
86.Pavi Shanker Publictiy Designer
87.Sudeep JoshyDirector
88.CS Venkiteswaran Film Critic
89.Indu Namboodiri
90.Soumya Sadanandan
91.Sayanora Singer
92. Alencier ley Lopaz Actor
93.Ashraf Hamza Writer
94.Vivek Satchidanandan Sound Recordist and Designer
95. Ranjith Kuzhoor Film Editor, Director
96. Sanju UnnithanProducer

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here