നഷ്ടപ്പെടുത്തിയത് 13.48 കോടി; വോട്ടര്‍മാര്‍ ചോദിക്കുന്നു എന്തിനിങ്ങനെയൊരു എംപി?

എന്തിനിങ്ങനൊരു എംപി ? 13.48 കോടി രൂപ നഷ്ടപെടുത്തി രാജ്യസഭയില്‍ നിന്ന് ജോയി ഏബ്രഹാം പടിയിറങ്ങുമ്പോള്‍. യുഡിഎഫിലെ തമ്മിലിടി തീര്‍ക്കാന്‍ കെ എം മാണി പിടിച്ച് മേടിച്ച രാജ്യസഭാംഗം ചിലവ‍ഴിക്കാതെ നഷ്ടപ്പെടുത്തിയ കോടികള്‍ക്ക് ആര് സമാധാനം പറയും.

രാജ്യസഭാംഗമായ ജോയി ഏബ്രഹാം പ്രദേശിക വികസന ഫണ്ട് ചലവ‍ഴിക്കാതെ നഷ്ടപ്പെടുത്തിയത് കോടികള്‍. ആറ് വര്‍ഷം കൊണ്ട് മുപത് കോടി രൂപ ചിലവ‍ഴിക്കാമെന്നിരിക്കെ ജോയി ഏബ്രഹാം ചിലവിട്ടത് കേവലം 16 കോടി രൂപമാത്രം.

ക‍ഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു പുതിയ പദ്ധതിയുടെ ശുപാര്‍ശപോലും ജോയി ഏബ്രഹാം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യസഭാംഗമെന്ന നിലയില്‍ പദ്ധതി സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന് വൈകിട്ട് അഞ്ച് മണിയായിരുന്നു.

രാജ്യസഭാ അംഗം എന്ന നിലയില്‍ ജൂലൈ 1 നാണ് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം ജനറല്‍ സെക്രട്ടറിയായ ജോയി ഏബ്രഹാമിന്‍റെ കാലവധി അവസാനിക്കുക.

എം പി എന്ന നിലയില്‍ നിന്ന് ജോയി ഏബ്രഹാം ഒ‍ഴിയുമ്പോള്‍ പ്രാദേശിക വികസന ഫണ്ടില്‍ വിനിയോഗിക്കാതെ പാഴാവുന്നത് 13.48 കോടി രൂപയാണ്.

ആറ് വര്‍ഷം കൊണ്ട് ഒരു രാജ്യസഭാംഗത്തിന് 30 കോടി രൂപ ചിലവ‍ഴിക്കാമെന്ന് ഇരിക്കെ ക‍ഴിഞ്ഞ ജോയി ഏബ്രഹാം ആകെ ചിലവ‍ഴിച്ചത് കേവലം 16കോടി 52 ലക്ഷം രൂപയാണ്.

13.48 കോടി രൂപ ഈ ഇനത്തില്‍ നഷ്ടമായതായി എം പിമാരുടെ ധനവിനയോഗം സംബന്ധിച്ച് വെബ് സൈറ്റ് വ്യക്തമാക്കുന്നു

ഇതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു കണ്ടെത്തലും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് നടത്തിയിട്ടുണ്ട്. 2016 മുതല്‍ 2018 വരെയുളള മൂന്ന് വര്‍ഷകാലത്തിനിടക്ക് ജോയി ഏബ്രഹാംഒരു പദ്ധതി പോലും സര്‍ക്കാരിലേക്ക് ശുപാര്‍ശയായി സമര്‍പ്പിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ശനിയാ‍ഴ്ച്ച വൈകിട്ട് അഞ്ച് മണിവരെയായിരുന്നു രാജ്യസഭാംഗമെന്ന നിലയില്‍ പദ്ധതി സമര്‍പ്പണത്തിന് അനുവദനീയമായ സമയം എന്നാല്‍ അദ്ദേഹത്തിന്‍റെ നോഡല്‍ ജില്ലയായ കോട്ടയം കളക്ട്രേറ്റില്‍ ഈ സമയം വരെ അത്തരം ഒരു അപേക്ഷയും സമര്‍പ്പിക്കപ്പെട്ടില്ല.

പദ്ധതി സമര്‍പ്പിച്ച് മിനിമം രണ്ട് മാസം ക‍ഴിഞ്ഞെങ്കില്‍ മാത്രമേ അതിന് ഭരണാനുമതി ലഭിക്കു എന്നീരിക്കെ ജോയി ഏബ്രഹാമിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീ‍ഴ്ച്ചയാണ് സംഭവച്ചിരിക്കുന്നത് എന്ന് വ്യക്തം.

ജോസ് കെ. മാണി രാജ്യസഭാംഗം ആയതുവഴി ഈ വര്‍ഷം കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എം.പി. ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും പ്രാദേശിക വികസന ഫണ്ട് ഈ വര്‍ഷം 5 കോടി രൂപയും നഷ്ടമാകും.

ഇതുള്‍പ്പെടെ മൊത്തം 18 കോടി രൂപയുടെ നഷ്ടമാണ് കേരള കോണ്‍ഗ്രസ് (എം) എം.പി.മാര്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയത്.

എന്നാല്‍ ജോയി ഏബ്രഹാമിനൊപ്പം കാലവധി അവസാനിക്കുന്ന മറ്റൊരു രാജ്യസഭാംഗമായ സി പി നാരായണന്‍ 33 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിക്കുകയും 26 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് കലാപത്തെ തുടര്‍ന്ന് സീറ്റ് നഷ്ടമായ പി.ജെ കുര്യന്‍ 50 കോടി രൂപ ക‍ഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ചിലവ‍ഴിച്ചതായും വ്യക്തമാകുന്നു. മാണി ഗ്രൂപ്പിന് ഏറെ നാളുകള്‍ക്ക് ശേഷം ലഭിച്ച രാജ്യസഭാ സീറ്റ് ആയിരുന്നു ജോയി ഏബ്രഹാമിന്‍റത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News