അര്‍ജന്റീന പുറത്ത്‌; വല നിറച്ച് പ്രീ ക്വാര്‍ട്ടറിലെ ആദ്യ മത്സരം, പിറന്നത് ഏഴ് ഗോള്‍

ആരാധക പ്രതീക്ഷകളൊക്കെയും അസ്ഥാനത്താക്കി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാന്‍സ് അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നു.

അര്‍ജന്റീനന്‍ കളിക്കാരെ കാഴ്ചക്കാരാക്കി നിര്‍ത്തി ഫ്രാന്‍സിന്റെ യുവത്വം നാല് ഗോളുകളണ് അര്‍ജന്റീനന്‍ വലയിലേക്ക് അടിച്ചുകയറ്റിയത്. തിരിച്ചടിച്ച അര്‍ജന്റീനന്‍ പോരാട്ടം മൂന്നു ഗോളുകളിലവസാനിച്ചു.

പതിനൂന്നാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഫ്രാന്‍സ് വിറപ്പിച്ചെങ്കിലും 41 ാം മിനുട്ടില്‍ അര്‍ജന്റീനയെ ഡി മരിയ മനോഹരമായൊരു ഗോളിലൂടെ മത്സരിത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിരിക്കുന്നു.

പിഴവുകളേതുമില്ലാതെ ഡി മരിയയുടെ ലോങ് റേഞ്ചര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വിതം അടിച്ച് രണ്ട് ടീമുകളും മത്സരത്തില്‍ ഒപ്പത്തിനൊപ്പം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അമ്പത്തിയേഴാം മിനുട്ടില്‍ ബെഞ്ചമിന്‍ പവാര്‍ഡ് നാലാം ഗോള്‍ നേടി. ജയം മാത്രമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അറുപത്തിനാലാം മിനുട്ടില്‍ എംബാപേ യുടെ വക ഫ്രാന്‍സിന് വേണ്ടി മത്സരത്തിലെ മൂന്നാം ഗോള്‍. നാലു മിനുട്ടുകള്‍ക്ക് ശേഷം അര്‍ജന്റീനയുടെ മടക്കമുറപ്പിച്ച് എംബാപേയുടെ മത്സരത്തിലെ ഇരട്ടഗോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here