എംബാപെ താരമാണ്; കളിയില്‍ മാത്രമല്ല നിലപാടുകളിലും

ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ മിന്നുന്ന രണ്ട് ഗോളുകള്‍ കൊണ്ട് അര്‍ജന്റീനയുടെ തോല്‍വിയുറപ്പിച്ച കെയ്‌ലിയാന്‍ എംബാപെയെന്ന ഫ്രാന്‍സിന്റെ കൗമാര താരം.

തന്റെ ലോകകപ്പ് പ്രതിഫലം രാജ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 17000 യൂറോ ഏകദേശം 13 ലക്ഷം രൂപയാണ് ബോണസ് കൂടാതെ ഓരോ മത്സരങ്ങളില്‍ നിന്നും എംബാപേയ്ക്ക് ലഭിക്കുന്നത്.

രാജ്യത്തിന് കളിക്കുമ്പോള്‍ പ്രതിഫലം വാങ്ങേണ്ടുന്ന അവസ്ഥ തനിക്കില്ലെന്നാണ് എംബാപെയുടെ വാദം. മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് നല്‍കാനാണ് താരത്തിന്റെ തീരുമാനം.

ലോകകപ്പ് വിജയിക്കാനായാല്‍ 265000 യൂറോ ഏകദേശം 2.3 കോടി രൂപ എംബാപേയ്ക്ക് ബോണസായി ലഭിക്കും. അങ്ങനെയെങ്കില്‍ ഈ തുകയും സംഘടനയ്ക്ക് കൈമാറാന്‍ താരം തയ്യാറാണ്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോര്‍ഡീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News