വികസനത്തിലൊരു തൃപ്പൂണിത്തുറ മാതൃക; സ്ത്രീ സൗഹൃദ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് തൃപ്പൂണിത്തുറ നഗരസഭ

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കാത്ത സ്ത്രീ സൗഹൃദ കംഫർട്ട്‌ സ്റ്റേഷൻ തുറന്ന് തൃപ്പൂണിത്തുറ നഗരസഭ. ഈ വിഭാഗത്തിൽ പെടുന്ന കേരളത്തിലെ ആദ്യ കംഫർട്ട്‌ സോൺ കൂടിയാണിത്‌.

തൃപ്പൂണിത്തുറ എം.എൽ.എ. എം. സ്വരാജ്‌ കംഫർട്ട്‌ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂർണ്ണമായും യന്ത്രവൽക്കൃതമാണു. തൃപ്പൂണിത്തുറയിലെ ഈ സ്ത്രീ സൗഹൃദ കംഫർട്ട്‌ സ്റ്റേഷൻ.

നാലു പേർക്ക്‌ സൗകര്യത്തോടെയുള്ള മുലയൂട്ടൽ മുറിയും ഒരു കോഫീ ഷോപ്പും ഇതിലുണ്ട്‌. 2 രൂപാ 5 രൂപാ നാണയങ്ങൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ കഫർട്ട്‌ സോൺ വെള്ളം കെട്ടി നിൽക്കാത്ത രീതിയിലാണു നിർമ്മിച്ചിട്ടുള്ളത്‌.

സ്റ്റൈൻലെസ്സ്‌ സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ഈ കംഫർട്ട്‌ സ്റ്റേഷൻ പൂർണ്ണമായും പ്രകൃതി സൗഹൃദ പരമാണു. തൃപ്പൂണിത്തുറയിലെ ഈ സ്ത്രീ സൗഹൃദ കംഫർട്ട്‌ സ്റ്റേഷൻ മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണെന്ന് ഉദ്ഘാടന ശേഷം എം. സ്വരാജ്‌ എം.എൽ.എ. പറഞ്ഞു.

സെൻസറുകൾ ഉപയോഗിച്ചാണു കംഫർട്ട്‌ സ്റ്റേഷൻ ശുചിയാക്കപ്പെടുന്നത്‌. മലിന ജലം യഥാ സമയം സംസ്കരിക്കപ്പെടുന്നതിനാൽ മലിനീകരണമോ ദുർഗ്ഗന്ധമോ ഉണ്ടാവില്ല.

അമ്മമാർക്ക്‌ മുലയൂട്ടാനുള്ള മുറിയിലും വെളിച്ചവും സെൻസറുകൾ ഉപയോഗിച്ച്‌ തന്നെയാണു പ്രവർത്തിക്കുന്നത്‌.
നഗര സഭയുടെ ഫണ്ട്‌ ഉപയോഗിച്ച്‌ ഒരു സ്വകാര്യ കമ്പനിയാണു കംഫർട്ട്‌ സോൺ നിർമ്മിച്ചിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News