കോളിളക്കം സൃഷ്ടിച്ച ചാക്കോവധം: സുകുമാരക്കുറുപ്പിന്റെ ബന്ധു ഭാസ്‌ക്കരപിളളക്ക് ചാക്കോയുടെ ഭാര്യ മാപ്പുനൽകി

ചെങ്ങന്നൂർ: കർത്താവ് നിങ്ങൾക്ക് മാപ്പുനൽകും. പാവഭാരംകൊണ്ട് തുടിക്കുന്ന ഹൃദയവും കുറ്റബോധം കൊണ്ട് വിറക്കുന്ന മനസ്സുമായി തന്റെ മുഖത്തേക്ക് നോക്കിയ പ്രതി ഭാസ്‌ക്കരപിളളയോട് ചാക്കോയുടെ ഭാര്യ ശാന്തമ്മ ചാക്കോ 34 വർഷത്തിനുശേഷം ഇതു പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നുവീണു.

കോളിളക്കം സൃഷ്ടിച്ച ചാക്കോവധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച പ്രതിയും കേസിലെ പിടികിട്ടാപുളളിയായ സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരി ഭർത്താവുമായ ഭാസ്‌ക്കരപിളളയോടാണ് കൊലചെയ്യപ്പെട്ട ചാക്കോയുടെ ഭാര്യയും സഹോദരന്മാരായ ജോൺസൺ, ആന്റണി, സാജൻ എന്നിവർ ക്ഷമിക്കുകയും മാപ്പു നൽകുകയും ചെയ്തത്.

ഇന്നലെ വൈകിട്ട് 5.45ന് ചെങ്ങന്നൂർ മലങ്കര കാതോലിക്കാപ്പളളി മേടയിലാണ് ഇവരുടെ കൂടികാഴ്ച നടന്നത്. അന്നത്തെ സഹാചര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് താൻ അറിഞ്ഞിരുന്നില്ല. അറിയാതെ പെട്ടുപോയതാണ്.

കൊലപാതകത്തിന്റെ ലക്ഷ്യവും തനിക്കറിയില്ലായിരുന്നുവെന്ന് ശാന്തമ്മ ചാക്കോയോട് ഭാസ്‌ക്കരപിളള പറഞ്ഞു. ജയിൽ നിന്നും ഇറങ്ങിയശേഷം വന്നുകാണണമെന്ന് ആഗ്രഹിച്ചിരുന്നു.

എന്നാൽ നേരിൽ കാണുമ്പോഴുളള പ്രതികരണം എന്തായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നും ഭാസ്‌ക്കരപിളള പറഞ്ഞു. ശാന്തമ്മയുടെ ആഗ്രഹം അറിഞ്ഞതിനെ തുടർന്ന് മാധ്യമ പ്രവർത്തകനായ ജെ. കുര്യാക്കോസാണ് ഇവർ തമ്മിലുളള കൂടികാഴ്ചക്ക് വേദിയൊരുക്കിയത്.

ഡിവൈൻ ധ്യാനകേന്ദ്രം മുൻ ഡയറക്ടർ ഫാ.ജോർജ്ജ് പനക്കന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ പരസ്പരം കണ്ടുമുട്ടിയത്. ഗുഡ്‌നെസ്സ് കൂട്ടായ്മയുടെ സ്റ്റേറ്റ് കോ-ഒർഡിനേറ്റർ പീറ്റർ ഭദ്രമഠംവും ഇടവകവികാരിയും ഇവരുടെ കൂടികാഴ്ചക്ക് സാക്ഷികളായി.

ഏതാനും മിനിറ്റുകൾ ദൈർഖ്യമുളള കൂടികാഴ്ചക്കുശേഷം ഇരു കൂട്ടരും ഇവിടെനിന്നും പിരിഞ്ഞു. 1984 ജനുവരി 22ന് മാവേലിക്കര കുന്നം കൊല്ലകടവ് പൈനുംമൂടിന് സമീപം വിജനമായ പാടത്തിനു നടുവിലാണ് കൊലപാതകം നടന്നത്.

അബുദാബിയിൽ ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്ത ചെറിയനാട് സ്വദേശി ഗോപാലക്കുറുപ്പെന്ന സുകുമാരക്കുറുപ്പ് താൻ മരിച്ചുവെന്നു ബോധ്യപ്പെടുത്തി ഈ പണം ഭാര്യയ്ക്കു കിട്ടാൻ പദ്ധതി തയ്യാറാക്കി.

തന്റെ ശരീരത്തിനോടു സാമ്യമുള്ള മൃതദേഹം കാറിലിട്ടു കത്തിച്ച് മരിച്ചതു താനാണെന്നു വരുത്താനായിരുന്നു പദ്ധതി. അളിയൻ ഭാസ്‌കരപിളള, ഡ്രൈവർ പൊന്നപ്പൻ, അബുദാബിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഷാഹു എന്നിവരുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.

ഇതിനായി 1984 ജനുവരി 21ന് ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയെങ്കിലും മൃതദേഹം സംഘടിപ്പിക്കാനായില്ല. ഇതേത്തുടർന്ന് രൂപസാദ്യശ്യമുളളയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

ഇത്തരമൊരാളെ കണ്ടെത്താൻ കുറുപ്പും സുഹൃത്തുക്കളും രണ്ട് കാറുകളിലായി ദേശീയപാതയിലൂടെ രാത്രി നടത്തിയ യാത്രയിലാണ് കരുവാറ്റയിൽ വച്ച് ചാക്കോയെ കണ്ടത്.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ രാത്രി വീട്ടിലേക്കു മടങ്ങാൻ വാഹനം കിട്ടാത്തതിനാൽ ഇവരുടെ കാറിനു കൈകാണിക്കുകയായിരുന്നു.

ചാക്കോയെ കയറ്റിയ കാറിൽ കുറുപ്പിന്റെ സഹായികളാണുണ്ടായിരുന്നത്. പിന്നിലായി മറ്റൊരു കാറിൽ കുറുപ്പും. ചാക്കോയ്ക്ക് ഈഥർ കലർത്തിയ മദ്യം കൊടുത്തശേഷം ഭാസ്‌കരപിള്ള കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തി.

ഇതിനുശേഷം ചെറിയനാട്ടെ സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി ചാക്കോയെ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം കൊല്ലകടവിലെത്തി കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുത്തി നെൽപ്പാടത്തേക്കു തള്ളിവിട്ടു.

ഇതിനുശേഷം പെട്രോളൊഴിച്ച് കാർ കത്തിച്ചു. ഇതെല്ലാം ചെയ്യുമ്പോൾ ഈ സംഘം കൈയിൽ ഗ്ലൗസ് ധരിച്ചിരുന്നു ഇതിലൊന്നാണ് കാറിനടുത്തുനിന്നു കിട്ടിയത്.

കാർ കത്തിക്കാനുള്ള ശ്രമത്തിനിടെ തീ പടർന്ന് ഇവർക്കും പൊള്ളലേറ്റു. ഇതിനിടെ ഗ്ലൗസ് കാറിനടുത്ത് പെട്ടുപോകുകയായിരുന്നു. അടുത്തദിവസം രാവിലെ കത്തിയ കാർ കണ്ട നാട്ടുകാർക്ക് ഗ്ലൗസ് കണ്ടപ്പോൾ കൊലപാതകസാധ്യത മനസ്സിലായി.

പിന്നീട് അന്വേഷണം വളരെ വേഗത്തിൽ നടന്നു. ഷാഹുവിനെ ചോദ്യം ചെയ്തപ്പോൾ അയാൾ ഗൂഢാലോചന മുതലുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

കേസിൽ ഇയാൾ മാപ്പുസാക്ഷിയാകുകയും ചെയ്തു. എന്നാൽ പ്രധാനപ്രതി മൂന്നു പതിറ്റാണ്ടിനു ശേഷവും തിരശ്ശീലയ്ക്കു പിന്നിലാണ്. ആൾമാറാട്ടത്തിലൂടെ കേരളാ പൊലീസിന് ഇന്നും പിടികൊടുക്കാതെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News