യുജിസിയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തും: എസ്എഫ്‌ഐ

സര്‍വ്വകലാശാല ധനസഹായ കമീഷന്‍ നിര്‍ത്തലാക്കി പകരം ഉന്നത വിദ്യാഭ്യാസ കമീഷന്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് എസ്എഫ്‌ഐ.

നിലവില്‍ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ആവശ്യങ്ങള്‍ക്കനുസരിച്ച് നല്‍കിയിരുന്ന ഗ്രാന്‍ഡ് യു.ജി.സി നിര്‍ത്തലാക്കുന്നതോടെ പൂര്‍ണമായി അവസാവനിക്കും. ഇതോടെ സംസ്ഥാനങ്ങളുടെ അധികാരം പൂര്‍ണമായി കവരും.

കേന്ദ്രത്തിന്റെ രാഷ്ട്രീയ കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലേക്കുണ്ടാവും. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിലൂടെ നടപ്പിലാകാന്‍ പോകുന്നത്.

വിദ്യാഭ്യാസ മേഖലയിലുള്ള കാവിവല്‍ക്കരണവും കമ്പോളവല്‍കരണവുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതോടെ ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു വ്യക്തമാക്കി.

ബൈറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള രാഷ്ട്രീയ കടന്നു കയറ്റത്തിലേയ്ക്കും സ്വകാര്യവത്കരണത്തിലേക്കും വഴിതെളിക്കുന്ന മാറ്റമാണിതെന്നാണ് കേന്ദ്ര സര്‍വകലാശാല അധ്യാപക സംഘടനകളും ദില്ലി സര്‍വകലാശാല അധ്യാപക യൂണിയനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

സ്വയംഭരണ സ്വാതന്ത്ര്യമുള്ള യു.ജി.സി പിരിച്ചുവിടുന്നതോടെ മന്ത്രാലയത്തിന് സര്‍വകലാശാലകളുടെ അധികാരത്തില്‍ നേരിട്ട് കൈകടത്താന്‍ സാധിക്കും.

യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന പല കാര്യങ്ങളും നടപ്പിലാക്കുക മാത്രമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഇപ്പോള്‍ ആരോപണം. യുജിസി എടുത്തമാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് രണ്ടാം യുപിഎ സര്‍ക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News