കേരളത്തെ വിഭജിക്കണമെന്ന ലീഗിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: കോടിയേരി

മലബാര്‍ സംസ്ഥാനം വേണമെന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവനയോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ വര്‍ഗീയവളര്‍ത്തുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് കോണ്‍ഗ്രസ്. മലപ്പുറം വണ്ടൂരില്‍ ഇ എം എസ്സിന്റെ ലോകം ദേശീയസെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

കേരളംവിഭജിച്ച് മലബാര്‍ സംസ്ഥാനമുണ്ടാക്കണമെന്ന യൂത്ത് ലീഗിന്റെ പ്രസ്താവന സംഘ്പരിവാറിന് വേണ്ടിയാണെന്ന് സി പി ഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതിനോടുള്ള യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു
എന്നാല്‍ കെ പി സി സി പ്രസിഡന്റാവണമെങ്കില്‍ പോലും പാണക്കാട് തങ്ങളുടെ കത്ത് വേണ്ടിവരുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്നും കോടിയേരി പറഞ്ഞു.

വണ്ടൂരില്‍ ഇ എം എസ്സിന്റെ ലോകം ദേശീയസെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുകോടിയേരി ബാലകൃഷ്ണന്‍. ച

ടങ്ങില്‍ സി പി ഐ എം ജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. വിവിധ സെഷനുളില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി കെ ടി ജലീല്‍, പ്രഫസര്‍ എം എന്‍ കാരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here