കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ പൊലീസ് ഇന്ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തും.

ബിഷപ്പിനെതിരെയുള്ള പരാതിയിൽ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്‌ത്രീ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിനാണ് അന്വേഷണ ചുമതല.

കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് കോണ്‍വെന്റിലെത്തിയാണ് ഡിവൈഎസ്‌പി കന്യാസ്‌ത്രീയുടെ വിശദമൊഴി രേഖെപ്പടുത്തുക.

പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് സഭാനേതൃത്വത്തെയും കന്യാസ്ത്രീ പരാതി അറിയിച്ചിരുന്നു. ഇതിൽ നടപടികളുണ്ടാകാത്തതിനെ തുടർന്നാണ് ഇവര്‍ പൊലീസിൽ പരാതി നൽകിയത്.