മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു; കണ്ണീരാറ്റില്‍ എന്നുതുടങ്ങന്ന മനോഹര ഗാനത്തിന്റെ വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. കണ്ണീരാറ്റില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം പാടിയത് വിജയ് യേശുദാസാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം.

ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. മൂന്നാം വാരത്തിലും മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ഒരു ത്രില്ലര്‍ എന്നതിലുപരി ഒരു ഫാമിലി ഡ്രാമ കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News