
നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.
തീരുമാനത്തെ എതിര്‍ത്തും രാജിവച്ച നടിമാര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചും സംഘടനയ്ക്കകത്തും പുറത്തും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ അമ്മ പ്രതിസന്ധിയിലായി തുടര്‍ന്ന് അമ്മയുടെ നിലപാട് വിശദീകരിച്ച് മോഹന്‍ലാല്‍ പ്രതികരണമിറക്കിയിരുന്നു.
പ്രതിഷേധമറിയിച്ചവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് അറിയിച്ചതോടെ പ്രതിഷേധങ്ങള്‍ക്ക് അയവുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അമ്മയ്‌ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തുവരുകയാണ്.
അമ്മയിലെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വെളിപ്പെടുത്തിയത്.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ ടി പി മാധവനും ഇന്ന് പ്രതികരിച്ചിരുന്നു. അമ്മയില്‍ നിന്നും രാജി വച്ച അംഗങ്ങളെ കേന്ദ്രീകരിച്ച് അപവാദ പ്രചരണങ്ങള്‍ നടക്കുന്നതിനിടയിലും അവരുടെ തീരുമാനങ്ങള്‍ക്ക് പൊതുജന പിന്‍തുണ ഏറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here