നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

ചരിത്രത്തിലാദ്യമായി 72 ആദിവാസി യുവതി യുവാക്കളെ പോലീസിലേക്ക് നേരിട്ട് റിക്കൂട്ട് ചെയ്ത് കേരള സര്‍ക്കാര്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്നു.

പോലീസ് സേനയില്‍ ആദിവാസികള്‍ക്ക് മതിയായ പ്രതിനിധ്യം ഇല്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ആദിവാസി വിഭാഗത്തിലെ തന്നെ ഏറ്റവും പിന്നാക്കക്കാരായ കാട്ടുനായ്ക്കര്‍ അടക്കമുളളവര്‍ക്കാണ് ജോലി ലഭിക്കുക.

നാളിതുവരെയുളള ഒരു സര്‍ക്കാരും ആദിവാസികള്‍ക്ക് വേണ്ടി സ്പെഷ്യല്‍ റിക്കുട്ടമെന്‍റ് നടത്തിയരുന്നില്ല. നാളെ വൈകിട്ട് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറും

കേരളത്തിന്‍റെ ഇതപര്യന്തമുളള ചരിത്രത്തിലാദ്യമായിട്ടാണ് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ റിക്കൂട്ട്മെന്‍ര് നടക്കുന്നത്.

പോലീസ് സേനയിലോ , അര്‍ദ്ധ സേന വിഭാഗങ്ങളായ എക്സൈസ്, വനം എന്നീ വകുപ്പികളില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മതിയായ പ്രതിനിധ്യം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം എടുത്ത് സ്പെഷ്യല്‍ റിക്കൂട്ട്മെന്‍റ് നടത്താന്‍ ആഭ്യന്തര, എക്സൈസ്, വനം വകുപ്പുകളോട് ആവശ്യപ്പെട്ടത്.

72 പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട യുവതി യുവാക്കള്‍ക്ക് നാളെ ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും.

ആദിവാസി വിഭാഗങ്ങളിലെ തന്നെ ഏറ്റവും പിന്നോക്കക്കാരായ അടിയാളര്‍, കാട്ടുനായ്ക്കര്‍ ,അടക്കമുളള വിഭാഗത്തില്‍പെടുന്നവര്‍ക്കാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്.

ആദിവാസികളെ പത്യേക റിക്കൂട്ട്മെന്‍റ് വ‍ഴി പോലീസ് സേനയുടെ ഭാഗമാക്കുക വ‍ഴി എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ പ്രഖ്യാപിത നിലപാട് നടപ്പിലാക്കുകയാണ്.

കേരളാ പി എസ് സി യുടെ തന്നെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രവേഗത്തില്‍ നിയമന പ്രക്രിയ പൂര്‍ത്തികരിക്കപ്പെടുന്നത്.പ്ലസ് ടു യോഗത്യയുളളവരാണ് നിയമ ഉത്തരവ് കൈപറ്റുന്നത്.

കേരളത്തിന്‍റെ വന മേഖലകളില്‍ ആദിവാസികളെ മറയാക്കി മാവോയിസ്റ്റുകള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത്രയധികം ആദിവാസികളെ നേരിട്ട് പോലീസില്‍ എടുക്കുക വ‍ഴി മാവേയിസ്റ്റുകള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടിയും സര്‍ക്കാര്‍ നല്‍കുകിയിരിക്കുകയാണ്.

സേനയുടെ ഭാഗമാകുന്ന അഭ്യസ്ഥവിദ്യരായ ആദിവാസിയുവാക്കള്‍ക്ക് തുടര്‍ന്ന് പോലീസ് അക്കാഡമിയില്‍ പരീശീലനം നല്‍കും. ടാഗോര്‍ തീയേറ്ററില്‍ ചേരുന്ന നിയമന കൈമാറ്റ ചടങ്ങില്‍ പട്ടികവര്‍ഗ്ഗ മന്ത്രി എകെ ബാലന്‍, ഡിജിപി ലോക്നാഥ് ബെഹറ, എന്നീവര്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News