നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു; വെളിപ്പെടുത്തലുമായി സജിത മഠത്തില്‍

തിരുവനന്തപുരം: സിനിമകളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍.

ഈ പട്ടികയിലുള്ള എല്ലാ നടിമാരും വനിതാ താരസംഘടനയില്‍ അംഗങ്ങളാണെന്നും സജിത പറഞ്ഞു.

അവസരങ്ങള്‍ നഷ്ടപ്പെടുമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ഇപ്പോഴും പ്രതിഷേധിക്കുന്നത്. സംഘടനയില്‍ അംഗങ്ങളായത് കൊണ്ട് സിനിമയില്‍ നിന്നും നിരവധി അവഗണനകള്‍ നേരിട്ട അംഗങ്ങള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ ഡബ്യുസിസി കൂട്ടായി തന്നെ നേരിടുമെന്നും സജിത മഠത്തില്‍ പറഞ്ഞു.

ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സജിത പറഞ്ഞു.

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് സംഘടന. അക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനക്കൊപ്പമാണ്. സ്ഥലത്തില്ലാത്തതിനാലാണ് മഞ്ജു അഭിപ്രായം പറയാത്തതെന്നും സജിത മഠത്തില്‍ പറഞ്ഞു.

മലയാള സിനിമയിലും ഇനി മീടൂ ക്യാമ്പയിന്‍ വരും. പുതിയ പെണ്‍കുട്ടികള്‍ എല്ലാവരും കാര്യങ്ങള്‍ തുറന്നുപറയുന്നവരാണെന്നും സജിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News