പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ തടവുകാരനെ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വികരിച്ചു; ഇത് കാലത്തിന്റെ കാവ്യ നീതി

അടിയന്തിരാവസ്ഥ കാലത്തെ ജ്വലിക്കുന്ന ഓർമകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കണ്ണൂർ ജയിലിൽ എത്തി.

ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്ന കണ്ണൂർ ജയിലിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയായി നാല് പതിറ്റാണ്ടുകൾക്ക് ശേഷം പിണറായി എത്തിയത് ചരിത്ര മുഹൂർത്തം.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിയാണ് ജയിൽ അധികൃതർ വരവേറ്റത്.

കണ്ണൂർ സെൻട്രൽ ജയിലിൽ അടിയന്തരാവസ്ഥ കാലത്ത് ക്രൂര പീഡനങ്ങൾക്കു വിധേയനാക്കിയ ഡി 255 എന്ന നമ്പരിലുള്ള ചെറുപ്പക്കാരനായ തടവുകാരനെ നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറം അതേ ജയിലിൽ സേന ഗാർഡ് ഓഫ് ഓണറോടെ സ്വീകരിച്ചു.

ഇത് പിണറായി വിജയൻ എന്ന കേരളം കണ്ട കരുത്തനായ രാഷ്ട്രീയ നേതാവിനോട് കാലത്തിന്റെ കാവ്യ നീതി.അടിയന്തിരാവസ്ഥ കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്തിന്റെ പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായത്.

1975 സെപ്റ്റംബർ 28 ന് വീട് വളഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് എം എൽ എ കൂടിയായ പിണറായിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജന പ്രതിനിധി ആയിരുന്നിട്ട് കൂടിയും മൂന്നാം മുറ ഉൾപ്പെടെ ക്രൂര പീഡനമാണ് പിണറായിക്ക് ജയിലിൽ നേരിടേണ്ടി വന്നത്.ചോര പുരണ്ട വസ്ത്രവുമായി നിയമ സഭയിൽ എത്തി

ജയിലിലെ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് പിണറായി നടത്തിയ പ്രസംഗം രാഷ്ട്രീയ കേരളത്തിലെ ജ്വലിക്കുന്ന ഒരേടാണ്.42 വർഷങ്ങൾക്ക് ശേഷം ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയായി പിണറായി കണ്ണൂർ ജയിലിൽ എത്തിയപ്പോൾ ആ അനുഭവങ്ങളിലേക്ക് പോകാതെ തടവുകാരുടെ ക്ഷേമത്തിന് ഊന്നൽ നൽകിയുള്ള പ്രസംഗമാണ് നടത്തിയത്.

അമ്മയുടെ ചികിത്സാർത്ഥം പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1976 നവംബർ 9 ന് ആഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് പിണറായി വിജയൻ എഴുതിയ കത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നും ചരിത്ര രേഖയായി സൂക്ഷിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ മുഖ്യമന്ത്രി മാരുടെമാരുടെ കൂട്ടത്തിൽ മൂന്നാമനാണ് പിണറായി വിജയൻ.ഇ എം എസ്സും ഇ കെ നായനാരുമാണ് മറ്റു രണ്ടു പേർ.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ചോര വീണ അതേ മണ്ണിലേക്ക് വീണ്ടും എത്തിയപ്പോൾ ഒരു ചരിത്ര മുഹൂർത്തതിനാണ് കണ്ണൂർ ജയിൽ സാക്ഷ്യം വഹിച്ചത്.

പിണറായി വിജയൻ എന്ന കരുത്തനായ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയത്തിൽ ഒരു പങ്ക് വഹിച്ചത് കണ്ണൂർ ജയിലിലെ തീഷ്ണമായ അനുഭവങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News