‘അങ്ങനെയെങ്കില്‍ അനുഷ്‌കയെ ഞാന്‍ ഉറപ്പായും പ്രൊപ്പോസ് ചെയ്യുമായിരുന്നു’; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട മസിലളിയന്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് നടി അനുഷ്‌ക ഷെട്ടി ഫേസ്ബുക്ക് പേജിലെഴുതിയ വാക്കുകള്‍ ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

ഇപ്പോഴിതാ, അനുഷ്‌കയില്‍ നിന്ന് താന്‍ പഠിച്ച കാര്യങ്ങളെ കുറിച്ച് ഉണ്ണി, ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് പങ്കുവയ്ക്കുന്നു.

അനുഷ്‌കയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോഴേക്കും ഉണ്ണി മുകുന്ദന്‍ ഏറെ വാചലനായി. അനുഷ്‌കയെ കുറിച്ച് ഒറ്റവാക്കില്‍ ഉണ്ണി പറയുന്നത് ഇങ്ങനെ: സിംപിള്‍.

പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയം കൈവിടാതെ ഇരിക്കേണ്ടത് എങ്ങനെയാണെന്ന് താന്‍ അനുഷ്‌കയില്‍ നിന്നാണ് പഠിച്ചതെന്ന് ഉണ്ണി പറയുന്നു.

ഭാഗ്മതിയില്‍ അഭിനയിക്കുമ്പോള്‍ താനൊരു പുതുമുഖമായിരുന്നു. അനുഷ്‌കയാകട്ടെ, സൂപ്പര്‍താരവും. എന്നാല്‍ അതിന്റേതായ യാതൊരു ഭാവവും കാണിക്കാതെ മാന്യമായ രീതിയിലാണ് അനുഷ്‌ക തന്നോട് പെരുമാറിയതെന്ന് ഉണ്ണി പറഞ്ഞു.

അനുഷ്‌കയുടെ സ്റ്റാര്‍ഡംത്തിലേക്ക് എത്തിയിരുന്നെങ്കില്‍ താന്‍ ഉറപ്പായും അവരെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്നും ഉണ്ണി തുറന്നുപറഞ്ഞു. അത്രയും ബഹുമാനം തോന്നിപ്പോയി അനുഷ്‌കയോട്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവര്‍.

”സൂപ്പര്‍സ്റ്റാര്‍ഡം ഇത്ര നന്നായി മാനേജ് ചെയ്യുന്ന ഒരാളെ കണ്ടിട്ടില്ല. തസ്തിക നോക്കി ബഹുമാനം കൊടുക്കുന്നവരാണ് മറ്റു താരങ്ങള്‍. എന്നാല്‍ പ്രൊഡക്ഷന്‍ ബോയ് മുതല്‍ ഡയറക്ടറോട് വരെ അനുഷ്‌ക അത്ര സിംപിളായാണ് പെരുമാറുന്നത്.”

”അത് ഒട്ടും അഭിനയമല്ല. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു, ഇതൊക്കെ സത്യമാണോ എന്ന്. പിന്നെ മനസിലായി അതൊന്നും അഭിനയമല്ലെന്ന്. 100ഓളം ദിവസം ഷൂട്ടുണ്ടായിരുന്നു. അത്രയും ദിവസം അനുഷ്‌ക ഒരു പോലെയായിരുന്നു.”

”മറ്റുള്ളവര്‍ കണ്ടുപഠിക്കേണ്ട സ്വഭാവമുള്ള സ്ത്രീയാണ് അനുഷ്‌ക. സ്ത്രീ എന്ന നിലയില്‍ എനിക്ക് അവരോടു ഭയങ്കര ബഹുമാനമാണ്’.-ഉണ്ണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News