”സിനിമയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്; അമ്മയില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍”; തുറന്നടിച്ച് കമല്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍.

അമ്മ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അവരില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്‍ പറഞ്ഞു.

രാജിവച്ച നടിമാരുടേത് ധീരമായ നിലപാടാണെന്നും ആ തീരുമാനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കമല്‍ അഭിപ്രായപ്പെട്ടു.

”വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരം, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല.

സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ഇന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്തു പറയുന്നതുകൊണ്ടാണ് സംഭവം ജനം അറിയുന്നത്.

ഈ ലൈംഗിക ചൂഷണത്തേക്കാള്‍ ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യം. ജാതിയമായ വേര്‍തിരിവ് ഏറ്റവും കൂടുതല്‍ ഉള്ള മേഖല തന്നെയാണ് സിനിമയാണ്.”-കമല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News