കോഴിക്കോടും മലപ്പുറവും നിപ രഹിത ജില്ലകള്‍

കോഴിക്കോടിനേയും മലപ്പുറത്തേയും നിപ രഹിത ജില്ലകളായി പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.

നിപ, നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ആദരം ചടങ്ങില്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുളള അവാര്‍ഡുകളും ആരോഗ്യമന്ത്രി കൈമാറി.

നിപ എന്ന മഹാമാരിയെ ജീവന്‍ പണയം വെച്ച് നിയന്ത്രണ വിധേയമാക്കിയ സുമനസ്സുകളെയാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആദരിച്ചത്.

ചടങ്ങ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. നിപ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞത് കൂട്ടായ പ്രയത്‌നത്തിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.
നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗം പിടികൂടി മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിക്കുളള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടിലെ ഡോക്ടര്‍ ജി അരുണ്‍കുമാര്‍, രോഗം കണ്ടെത്തുന്നതിലേക്ക് വഴി തെളിയിച്ച ഡോക്ടര്‍ അനൂപ്കുമാര്‍, ചെന്നൈ അപ്പോളൊ ആശുപത്രിയിലെ ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍, മൃതദേഹം സംസ്‌ക്കരിക്കാന്‍ നേതൃത്വം ന്ല്‍കിയ ഡോക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ ആരോഗ്യമന്ത്രിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.
ചടങ്ങില്‍ ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുളള അവാര്‍ഡുകളും വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേഡ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വ്വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സുപ്രണ്ട് സി മുരളീധരന്‍ പിളള, കരമന ഇ എസ് ഐ ഡിസ്പന്‍സറിയിലെ ഡോ. എസ് രാധാകൃഷ്ണന്‍, തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. കെ ചന്ദ്രമോഹന്‍, ദന്തല്‍ മേഖലയില്‍ തിരുവന്തപുരം ദന്തല്‍ കോളേജിലെ ഡോ. കോശി ഫിലിപ്പ്, സ്വകാര്യ മേഖലിയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. നിപ രോഗം കണ്ടെത്തുന്നതിലേക്ക് വഴിതെളിയിച്ച ഡോക്ടര്‍ അനൂപ് കുമാറിന് പ്രത്യേക അവാര്‍ഡും ചടങ്ങില്‍ കൈമാറി.

മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News