ജ.ആന്റണി ഡൊമിനിക്കിന്റെ മറ്റൊരു തീരുമാനം കൂടി പുതിയ ചീഫ് ജസ്റ്റിസ് തിരുത്തുന്നു; പ്രൈവറ്റ് സെക്രട്ടറിക്ക് കാലാവധി നീട്ടിക്കിട്ടും

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആൻറണി ഡൊമിനിക്കിന്റെ മറ്റൊരു തീരുമാനം കൂടി പുതിയ ചീഫ് ജസ്റ്റിസ് തിരുത്തുന്നു . ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ മഹാദേവന്റെ കാലാവധി വീണ്ടും നീട്ടി നൽകാനാണ് നീക്കം.

ചീഫ് ജസ്റ്റിസ് ആയിരിക്കെ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എടുത്ത
തീരുമാനം മറികടന്ന് ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറിയെ സർവീസിൽ തുടരാൻ അനുവദിക്കുകുമെന്നാണ് വിവരം.

ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ മഹാദേവന്റെ സേവനം 2017 ജൂലൈയിൽ അവസാനിച്ചിരുന്നെങ്കിലും അതേ വർഷം ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് നീട്ടി നൽകിയിരുന്നു.

എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിന്നീട് യോഗം ചേർന്ന് കാലാവധി വീണ്ടും നീട്ടി നൽകേണ്ടതില്ലന്ന് തീരുമാനിച്ചു . ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന ആന്റണി ഡൊമിനിക്ക് കാലാവധി പൂർത്തിയാക്കി വിരമിച്ചത് . പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റതോടെയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ കാലാവധി വീണ്ടും നീട്ടി നൽകാൻ നീക്കം ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തിൽ എൻ മഹാദേവന്റെ കാലാവധി 2018 ജൂലൈ 31 ന് അവസാനിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ മുൻ തീരുമാനം അനുസരിച്ച് മഹാദേവന് ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി തുടരാനാവില്ല . എന്നാൽ ഒരു വർഷത്തേക്ക് കൂടി കാലാവധി വീണ്ടും നീട്ടി നൽകി എൻ മഹാദേവനെ സ്ഥാനത്ത് തുടരാൻ അനുവദിക്കാനാണ് നീക്കം നടക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here