വര്‍ക്കല നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നഗ്‌നതാ പ്രദര്‍ശനം; പ്രദര്‍ശനം സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ

തിരുവനന്തപുരം: വര്‍ക്കല നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നഗ്‌നതാ പ്രദര്‍ശനം.

കോണ്‍ഗ്രസ് കൗണ്‍സിലറും ഡിസിസി അംഗവുമായ പ്രസാദാണ് സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ ഉടുമുണ്ടഴിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇയാള്‍ക്കെതിരെ വര്‍ക്കല പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 28ാം തീയതി മൂന്ന് മണിയോടെ നഗരസഭയില്‍ മദ്യപിച്ചെത്തിയ കൗണ്‍സിലറായ പ്രസാദ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു.

തന്റെ വാര്‍ഡില്‍ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന കാരണത്താലാണ് ഇയ്യാള്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ മദ്യപിച്ച് ബഹളമുണ്ടാക്കിയത്.

ഏറെ നേരം ബഹളം വച്ച ഇയാള്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ ഉടുമുണ്ടഴിച്ച് നഗ്‌നതാപ്രദര്‍ശനവും നടത്തി. ശേഷം നഗരസഭയില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ സിസി ടിവിക്ക് മുന്നിലും ചെന്ന് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തി.

വര്‍ക്കലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവും വര്‍ക്കല 14ാം വാര്‍ഡ് കൗണ്‍സിലറുമാണ് പ്രസാദ്. പ്രസാദിനെതിരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

ഉദ്യോഗസ്ഥരെ ജോലി തടസപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഓഫീസില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്നും സ്ത്രീകള്‍ നോക്കി നില്‍ക്കെ ഉടുമുണ്ടഴിച്ച് മോശമായ രീതിയില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയവരുടെ മൊ!ഴി രേഖപ്പെടുത്തി പ്രസാദിനെതിരെ കേസെടുക്കുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News