കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മഹാരാഷ്ട്ര: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രലെ ദുലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലെ ആഴ്ച ചന്തയില്‍ വെച്ചാണ് ആക്രമണം നടന്നത്.

സംഘത്തിലൊരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ട ആളുകള്‍ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയുമായിരുന്നു. സംഭവത്തിലുള്‍പ്പെട്ടതെന്ന് കരുതുന്ന 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറച്ചു ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മേഖലയില്‍ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം പരക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിംപാല്‍നര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News