ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കേരളത്തിലെ ആരോഗ്യരംഗം സജ്ജം; നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയത് അതിന്‍റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കേരളത്തിലെ ആരോഗ്യരംഗം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിപ്പ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവർത്തകർക്ക് കോഴിക്കോട് നൽകിയ സ്നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .

നിപ വൈറസ് നിയന്ത്രണ വിധേയമാക്കാൻ ജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ കോഴിക്കോട് പൗരാവലിയാണ് ആദരിച്ചത്. ടാഗോർ ഹാളിൽ നടന്ന സ്നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു .

ഏത് അടിയന്തര സാഹചര്യം നേരിടാനും കേരളത്തിലെ ആരോഗ്യ രംഗം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . മാരകമായ നിപ്പ വൈറസിനെ നിയന്ത്രണ വിധേ യമാക്കിയത് ഇതിന് തെളിവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

സംസ്ഥാനത്ത് സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

മന്ത്രിമാരായ K Kശൈലജ ടീച്ചർ , ടി.പി. രാമകൃഷ്ണൻ , AK ശശീന്ദ്രൻ തുടങ്ങി നിപ്പയെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിവിധ തലങ്ങളിലുള്ളവരെ ചടങ്ങിൽ ആദരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News