പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍; സ്പെയിന്‍ പുറത്ത്; റഷ്യ ക്വാര്‍ട്ടറില്‍

പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍.ലോകകപ്പില്‍ നിന്ന് സ്പെയിന്‍ പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം.

ലോകകപ്പില്‍ ഇതാദ്യമായാണ് റഷ്യ ക്വാര്‍ട്ടറില്‍ കടക്കുന്നത്.സ്പെയിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്പാസും കിക്ക് പാഴാക്കിയതാണ് സ്പെയിനിന്റെ തോൽവിയിലേക്ക് നയിച്ചത്. റഷ്യൻ ഗോൾകീപ്പർ അകിൻഫേവിന്‍റെ അസാധ്യ പ്രകടനം റഷ്യയെ വിജയത്തിലേക്കെത്തിച്ചു.

മത്സരം അവസാനിക്കുന്ന 90ആം മിനുട്ടില്‍ സ്പെയിന്‍-റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പമായപ്പോളാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എന്നാല്‍ അധിക സമയത്തിലും സമനില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടിയിലേക്ക് കടന്നു.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം. റഷ്യൻ ലോകകപ്പിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആദ്യമൽസരം കൂടിയാണിത്.

90 ആം മിനുട്ടില്‍ 1-1 സമനിലയിലായിരുന്നു കളി അവസാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പോരാട്ടം അധിക സമയത്തിലേക്ക് നീങ്ങിയത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ സെല്‍ഫ് ഗോള്‍ റഷ്യയെ ചതിച്ചപ്പോള്‍ പെനാല്‍ട്ടി ഭാഗ്യമായി വന്നിരുന്നു. 12 ആം മിനുട്ടിസില്‍ റഷ്യ സെല്‍ഫ് ഗോളിന് വ‍ഴങ്ങി സ്പെയിന്‍ ലീഡെടുത്തപ്പോള്‍ 42 ആം മിനുട്ടില്‍ പെനാല്‍ട്ടി റഷ്യയെ തുണച്ചു. ഇഗ്‌നാഷെവിച്ചിന്റെ കാലി‍ൽത്തട്ടി 12 ആം മിനുട്ടില്‍ പന്തു വലയിൽ വീണതാണ് സ്പെയിനിന് അനുകൂലമായത്. എന്നാല്‍, സ്യൂബയുടെ പെനാല്‍ട്ടിയിലൂടെ സ്പെയിന്‍-റഷ്യ പോരാട്ടം സമനിലയിലായി.

തുടര്‍ന്ന് മത്സരം സമനിലയായിലായി എക്സാട്രാ ടൈമിലേക്കും പെനാല്‍ട്ടിയിലേക്കും കടന്നപ്പോള്‍ ആതിഥേയര്‍ ലീഡ് ഉയര്‍ത്തി വിജയികളായി. ഇതോടെ മുന്‍ ചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News