ഹൃദ്യം ഈ മൗനം; പ്രണയം മനസിലുള്ളവര്‍ക്കത് അനുഭവിച്ചറിയാം

മലയാളികള്‍ ഏറ്റു ചൊല്ലുകയാണ് മൗനം പോലെ മനോഹരമായ ആ വാക്കുകള്‍. കാത്തിരിക്കാമോ സഖാവെ ഒന്ന് കൂടെ ജീവിക്കാന്‍. മൗനത്തില്‍ ചാലിച്ച മനോഹരമായ പ്രണയം പറഞ്ഞുകൊണ്ട് വൈറലാവുകയാണ് സഖാവിന്‍റെ കാമുകി.

പ്രണയിച്ചിട്ടുള്ള പ്രണയം നഷ്ടപ്പെട്ടിട്ടുള്ള ഒരോരുത്തര്‍ക്കുമാണ് മൗനം എന്ന ആല്‍ബം സമര്‍പ്പിച്ചിരിക്കുന്നത്. പുതുമയുള്ളതാണ് മൗനത്തിന്‍റെ ആവിഷ്ക്കാരം.

പുതുമക്കൊപ്പം മനോഹരം കൂടെയാകുമ്പോ‍ഴാണ് ആല്‍ബം ഇത്രയും ഹൃദ്യമാകുന്നത്. വളരെ പക്വതയോടെ ചാരുതയോടെ ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത് ആഘോഷ് വൈഷ്ണവമാണ്.

ജമിനി ഉണ്ണികൃഷ്ണന്‍റേതാണ് സംഗീതം. പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച ദുര്‍ഗ്ഗ, ഡോക്ടര്‍ കൂടിയായ അക്ഷര വിജയന്‍, രാഹുല്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിലാണ് ആല്‍ബം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News