ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും; മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികള്‍

രണ്ട് ജയവും ഒരു സമനിലയും വ‍ഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ തിയാഗോ സില്‍വയാണ് നയിക്കുക. അതേ സമയം ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയെ അട്ടിമറിയിലൂടെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് മെക്സികോ കളം നിറയുന്നത്.

കണക്കുകളില്‍ മെക്സികോക്ക്മേല്‍ ബ്രസീലിന് ആധിപത്യമുണ്ടെങ്കിലും വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയക്കെതിരെ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ പ്ലേമേക്കറുടെ റോളില്‍ തിളങ്ങിയത് ബ്രസീലിന് ആശ്വസമാണ്.

നെയ്മറിന് പുറമെ ഗബ്രിയേല്‍ ജീസസ്, കുട്ടീഞ്ഞോ എന്നിവരും ചേരുമ്പോള്‍ മികച്ച മുന്നേറ്റ നിരയാണ് ബ്രസീലിന്‍റേത്. ഈ മുന്നേറ്റ
നിരയെ പിടിച്ചു കെട്ടാന്‍ മെക്സിക്കോക്ക് കളിക്കളത്തില്‍ വിയര്‍ക്കേണ്ടി വരും.

എന്നാല്‍ ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാരായെത്തുന്ന മെക്സിക്കോ ബ്രസീലിന് മികച്ച എതിരാളികളാണ്.വമ്പന്‍മാര്‍ക്ക് അടിതെറ്റുന്ന
പ്രീക്വാര്‍ട്ടറില്‍ ആരു ജയിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here