കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്; മിലിറ്ററി എഞ്ചിനീയറിംഗ് ചീഫ് ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത്‌ സി.ബി.ഐ. നടത്തിയ റൈഡിൽ അഞ്ച്‌ കോടിരൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിംഗ്‌ സർവ്വീസ്‌ ചീഫ്‌ രാകേഷ്‌ കുമാർ ഗാർഗിലിന്റെ വീട്ടിലാണു സിബിഐ റൈഡ്‌ നടത്തിയത്‌.

കേസിൽ RK ഗർഗ്ഗിന്റേതുൾപ്പടെ മൂന്നു പേരുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തി. നാവിക സേനാ സൈനികർക്കുള്ള പാർപ്പിട നിർമ്മാണ കരാറുകാരനിൽ നിന്നും എൺപത്തി മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണു സിബിഐ റൈഡ്‌ നടത്തിയത്‌.

പരിശോധനയിൽ മൂന്നരക്കോടി രൂപയാണു ആർ.കെ. ഗരഗിന്റെ വീട്ടിൽ നിന്നും സിബിഐ കണ്ടെത്തിയത്‌. ഗർഗ്ഗിനൊപ്പം രണ്ട്‌ ഉദ്യോഗസ്ഥരുടെ കൂടി വീട്ടിലും ഓഫീസിലും സി.ബി.ഐ. റൈഡ്‌ നടത്തിയിരുന്നു.

മൂന്നു പേരിൽ നിന്നുമായി അഞ്ച്‌ കോടിയിലധികം രൂപയാണ് സിബിഐ കണ്ടെത്തിയത്. ദില്ലിയിലേയും കൊച്ചിയിലേയും ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ വീടുകളിലും ഓഫീസുകളിലും ബന്ധു വീടുകളിലും സിബിഐ റൈഡ്‌ നടത്തി.

ആർ.കെ. ഗർഗ്ഗിന്റെ പക്കൽ നിന്നും മൂന്നരക്കോടി രൂപക്ക്‌ പുറമേ സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തെളിവ് ലഭിച്ചതിനാല്‍ സി.ബി.ഐ. മൂന്നു പേരുടേയും അറസ്റ്റ്‌ രേഖപ്പെടുത്തി. സിബിഐ കൊച്ചി ഘടകമാണു റൈഡ്‌ നടത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News