ചരിത്രം കുറിച്ച് റഷ്യ; ലോകകപ്പ് ക്വാര്‍ട്ടറില്‍ റഷ്യ എത്തുന്നത് ഇതാദ്യം

1991 ഡിസംബര്‍ സോവിയറ്റ് യൂണിയന്‍ റഷ്യ ആയ ശേഷം 3 തവണ റഷ്യ ലോകകപ്പില്‍ സാനിധ്യമറിയിച്ചിട്ടുണ്ട്. 1994ലാണ് റഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്.

അന്ന് അവര്‍ 18ാം സ്ഥാനത്തെത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ചരിത്രം കൂടിയാണ് അവര്‍ മാറ്റിക്കുറിക്കുന്നത്.

എണ്ണം പറഞ്ഞ താരങ്ങളില്ലാതിരുന്നിട്ടും മുന്‍ ചാമ്പ്യന്‍മാരായ സ്പെയിനെ അട്ടിമറിക്കാന്‍ റഷ്യക്ക് സാധിച്ചു. ഒത്തിണക്കത്തോടെ ഒരു ടീമായി കളിച്ചതാണ് റഷ്യക്ക് മുന്‍തീക്കം നല്‍കിയത്.

റഷ്യ ചരിത്രത്തിലേക്ക് കാല്‍ കുത്തുമ്പോള്‍ അവര്‍ നന്ദി പറയുനത് നായകനും ഗോളിയുമായ ഇഗോര്‍ അകിന്‍ഫീവിനാണ്. പെനാല്‍ട്ടി ഷൂട്ട് ഔട്ടട് വരെ നീണ്ട മത്സരത്തില്‍ സ്പെയിന്‍റെ രണ്ട് ഷോട്ടുളാണ് അകിന്‍ഫീവ് തടഞ്ഞത്.

അസ്പാസിന്‍റെ ഷോട്ട് ഡൈവ് ചെയ്ത അകിന്‍ഫീവ് തന്‍റെ കാലു കൊണ്ട് തട്ടി അകറ്റിയപ്പോള്‍ അത് ചരിത്ര നിമിഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here