വീണ്ടും എസ്ഡിപിഐ ആക്രമണം; ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്ഡിപിഐ ആക്രമണം.

ചാരുംമൂട് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ, അജയ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം ചാരുംമൂട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here