മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച മണ്ണില്‍ അവസാനമായി അവനെത്തി; കൂടെ നടന്നവര്‍ ചങ്കുപൊട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കിടയിലേക്ക്, നിശബ്ദനായി

ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളൊക്കെയും പാതിവഴിയിലാക്കി അവരുടെ പ്രിയപ്പെട്ടന്‍ നിശബ്ദനാക്കിയിരിക്കുന്നു അല്ല ചോരക്കെതിയന്‍മാര്‍ അവന്റെ ജീവനെടുത്തിരിക്കുന്നു.

നിങ്ങള്‍ നിശബ്ദനാക്കിയവന്റെ ശബ്ദമാണ് ഞങ്ങളെന്നുറക്കെ വിളിച്ചുപറഞ്ഞുകെണ്ടാണ് ആയിരങ്ങള്‍ ഒന്നുകൂടെ തങ്ങളുടെ പ്രിയപ്പെട്ടവനുവേണ്ടി മുഷ്ടിചുരുട്ടാന്‍ മഹാരാജാസ് അങ്കണത്തിലെത്തിയത്.

ഇനി ആ വരാന്തകളിലും ക്ലാസ് മുറികളിലും അവനില്ല. ചങ്ങാതിമാരുടെ തോളില്‍ കൈയ്യിട്ട് ഇന്നലെവരെയും രാഷ്ട്രീയം പറഞ്ഞവന്‍. കൂടെയുള്ളവന്റെ കണ്ണുനിറയുമ്പോള്‍ തോളില്‍ തട്ടി ഒറ്റച്ചിരിയില്‍ സമാശ്വാസമാവുന്നവന്‍.

പെട്ടന്നൊരിക്കല്‍ ഈ വിദ്യാര്‍ഥി സഞ്ചയത്തിനിടയില്‍ ഇനി അവനില്ലെന്നറിയുമ്പോള്‍ കണ്ണുനിറയാതിരിക്കുന്നില്ല ആരുടേയും. രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിലൂടെയും സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും മഹാരാജാസിന് പ്രിയ്യപ്പെട്ടവനായ അഭിമന്യു അവരുടെ അഭി, ചിലരുടെ വട്ടവട…

യാതൊരു അക്രമ സംഭവങ്ങളും ഇല്ലാതിരുന്ന ഞങ്ങളുടെ മഹാരാജാസില്‍ പ്രിയപ്പെട്ടവന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കാന്‍ മാത്രം എന്താണ് ഒറ്റ രാത്രികൊണ്ട് അവിടെയുണ്ടായത്?.

നവാഗതരെ സ്വാഗതം ചെയ്യാനൊരുങ്ങന്ന ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പ്രചരണത്തിലേര്‍പ്പെട്ടിരുന്ന അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയായിരുന്നു.

അഭിമന്യുവിനൊപ്പം അക്രമത്തില്‍ പരിക്കേറ്റ അര്‍ജുന്‍ ആശുപത്രയില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. അര്‍ജുന്റെ കരളിന് സാരമായ പരുക്കുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ഏകപക്ഷീയമായ അക്രമമാണ് ഇന്നലെ രാത്രി മഹാരാജാസില്‍ നടന്നത്. ക്യാമ്പസുകളിലേക്ക് കടന്നുകയറാനുള്ള ശ്രമങ്ങളെ കേരളം ഒറ്റമനസോടെ ചെറുത്ത് തോല്‍പ്പിക്കണം.

നിരോധിക്കപ്പെട്ടിട്ടും പലപേരുകളില്‍ കേരളത്തിന്റെ പൊതുബോധത്തിലേക്ക് കടന്നുകയറുന്ന വിഷ വിത്തുകളെ ബഹിഷ്‌കരണത്തിലൂടെയാണ് നാം ചെറുത്ത് തോല്‍പ്പിക്കേണ്ടത്.

അക്രമി സംഘം അഭിമന്യുവിനെ പിടിച്ചുനിര്‍ത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു. അക്രങ്ങളിലൂടെ കേരളത്തിലെ ക്യാ കടന്നുകയറാനുള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News