അറുത്തെടുത്തവരോര്‍ക്കുക, അവസാനിക്കില്ല അവന്റെ കലയും പോരാട്ടവും; കൂട്ടുകാര്‍ പകര്‍ത്തിയ അഭിമന്യുവിന്റെ മഹാരാജാസിലെ നിമിഷങ്ങള്‍

കണ്ണറച്ചുപോവുന്ന ക്രൂരതകൊണ്ട് എസ്ഡിപിഐ വര്‍ഗ്ഗീയ സംഘം കുത്തികൊലപ്പെടുത്തിയ മഹാരാജാസ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കലാലയത്തിന്റെ ഇടനേരങ്ങളെയും വിരസതകളേയും തന്റെ കലകൊണ്ട് സര്‍ഗാത്മകമാക്കിയവനായിരുന്നു.

കലാപ്രവര്‍ത്തലങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു. അഭിമന്യുവിന്റെ സഹപാഠിയുടെ പിതാവ് ഫെയ്‌സുബുക്കിലാണ് ഈ വീഡിയോ പങ്കുവച്ചത്.

പ്രിയ സഖാവെ എന്റെ മകള്‍ എനിക്കയച്ച നിന്റെ ഓര്‍മ്മകളാണ്. എന്തിനും ഏതിനും കൂട്ടുണ്ടായിരുന്ന ആരെയും വെറുപ്പിക്കാത്ത നിന്നെ എന്തിനാണവര്‍ ഇല്ലാതാക്കിയതെന്ന മുഴുമിപ്പിക്കാനാവാത്ത ചോദ്യത്തോടെയാണ് ആ പിതാവ് മകളുടെ സഹപാഠിയുടെ, അവരുടെ പ്രിയപ്പെട്ട അഭിയുടെ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News