ഇരുട്ടിവെളുത്തപ്പോള്‍ കോട്ടയ്ക്കലില്‍ 20ഓളം കോടിപതികള്‍; അക്കൗണ്ടുകളിലെത്തിയത് 40 കോടിയലധികം രൂപ

മലപ്പുറം: ഇരുട്ടിവെളുത്തപ്പോള്‍ മലപ്പുറം കോട്ടയ്ക്കലില്‍ ഇരുപതോളം കോടിപതികള്‍.

ഇരുപതോളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയാണ് ഉടമകളറിയാതെയെത്തിയത്. കോട്ടയ്ക്കല്‍ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം. സാങ്കേതിക തകരാണെന്ന വിശദീകരണമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്നത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടുകളിലാണ് അപ്രതീക്ഷിതമായി പണമെത്തിയത്. 20 ഓളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയെത്തിയെത്തി.

എന്നാല്‍ ഇവര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചതുമില്ല. ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ സാങ്കേതികതകരാണ് കാരണമെന്ന വിശദീകരണമായിരുന്നു. ഈ അക്കൗണ്ടുകളെല്ലാം താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

ആര്യ വൈദ്യശാല ജീവനക്കാരുടെ ശമ്പളം ഈ അക്കൗണ്ട് വഴിയാണ്. ശമ്പളമെത്തിയോ എന്നറിയാന്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുക നീക്കിയിരുപ്പ് ശ്രദ്ധയില്‍പ്പെടുന്നത്.

അസാധാരണ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ടുകള്‍ മരപ്പിച്ചതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലാണിവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News