
ദില്ലി: ദില്ലിയിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ താമസ സൗകര്യത്തിനായി പതിനേഴായിരം മരങ്ങൾ മുറിക്കുന്ന നീക്കത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടല്‍.
ജൂലൈ പത്തൊൻമ്പതിന് കേസ് പരിഗണിക്കുന്നതുവരെ മരം മുറിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ നിർദേശം നൽകി.വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതലയുള്ള നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, ന്യൂ ദില്ലി മുനിസിപ്പാല്‍ കോര്‍പ്പറേഷന്‍, ദില്ലി ഡെവലപ്മെന്‍റ് അതോറിറ്റി എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു.
തെക്കന്‍ ദില്ലിയിലെ 7 ഇടങ്ങളിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നീക്കത്തിനെതിരെ സാമൂഹ്യ പ്രവർത്തകൻ ഡോ. കൗശൽ ഖാൻ മിശ്ര നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ജൂലൈ നാലു വരെ മരങ്ങൾ മുറിക്കരുതെന്ന് ദില്ലി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here