വിഷമത്സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.കെ ശൈലജ; മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന

തിരുവനന്തപുരം: മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നതു കണ്ടെത്താന്‍ കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക. മത്സ്യത്തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ആശങ്ക വേണ്ട. വിഷമത്സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷമത്സ്യം സംസ്ഥാനത്തത്തിയത് വലിയ തോതില്‍ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പരിശോധനയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ ഉപകരണങ്ങള്‍ക്കും നഷ്ടമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനകള്‍ക്കായി കൂടുതല്‍ സ്ട്രിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ CIFTയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ തീരത്തുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകും പരിശോധന.

എന്നാല്‍, വിഷമത്സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യങ്ങള്‍ക്ക് പുറമെ വെളിച്ചെണ്ണയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News