തലസ്ഥാനനഗരിയില്‍ ഇനി കാരുണ്യത്തിന്റെ പുതിയ സമര്‍പ്പണ സ്പര്‍ശം

ശ്രീകാര്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമര്‍പ്പണം ചാരിറ്റബിള്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് ആതുര സേവന രംഗത്ത് പുത്തന്‍ ചുവടുവയ്പ്പിന് ഒരുങ്ങുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ സൗജന്യ ആംബുലന്‍സ് സര്‍വീസും വിദ്യാഭ്യാസരംഗത്ത് മികവ് പുലര്‍ത്തുന്ന (10, പ്ലസ്2, ഡിഗ്രി) 100 കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ രണ്ടു പദ്ധതികളാണ് ചാരിറ്റബിള്‍ സൊസൈറ്റി മുന്നോട്ടു വയ്ക്കുന്നത്.

പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്നിന് ശ്രീകാര്യം ജംഗ്ഷനില്‍ നടന്നു. ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം നഗരസഭാ മേയര്‍ അഡ്വ. വികെ പ്രശാന്ത് നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News