കശ്മീരില്‍ പിഡിപിയുമായി സംഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: കശ്മീരില്‍ പിഡിപിയുമായി സംഖ്യത്തിനില്ലെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും കോണ്‍ഗ്രസ്. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം.

മൂന്ന് വര്‍ഷം നീണ്ട സംഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറിയതോടെയാണ് കശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. തുടര്‍ന്ന് രാജിവെച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പുതിയ സംഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി.

നാഷണല്‍ കോണ്‍ഫറസ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ലയും ഇതേ നിലപാടെടുത്തതോടെ ജൂണ്‍ 20ന് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍വന്നു.

എന്നാല്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കി അധികാരത്തിലെത്താനുള്ള കണക്ക് കൂട്ടിലിലാണ് പിഡിപി ഇപ്പോള്‍. ഇതിനെ തുടര്‍ന്നാണ് പിഡിപിയുമായുള്ള സംഖ്യ സാധ്യതയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നത്.

കശ്മീരിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അംബികാ സോണി, പി ചിദംബരം, കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഹമദ് അമീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരിന്നു. എന്നാല്‍ പിഡിപിയുമായി ഒരു കാരണവശാലും സഖ്യം രൂപികരിക്കാനാകില്ലെന്നും, കശ്മീരില്‍ തെരഞ്ഞെടുപ്പുടന്‍ നടത്തണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

നിലവില്‍ പിഡിപിക്ക് 28ഉം കോണ്‍ഗ്രസിന് 12ഉം സീറ്റുകളാണുളളത്. 44 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വിഷയത്തെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ശ്രീനഗറില്‍ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News