സംസ്ഥാനത്തിന്‍റെ പദ്ധതികളെ എതിര്‍ക്കുന്നത് തമിഴ്‌നാട് അവസാനിപ്പിക്കണമെന്ന് കേരളം; കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ ആദ്യ യോഗം ദില്ലിയില്‍ ചേര്‍ന്നു

സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ ആദ്യ യോഗം ദില്ലിയില്‍ ചേര്‍ന്നു. കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം മുഴുവനായും ഉപയോഗപ്പെടുത്താം. കേരളത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ജലം വിട്ടു തരണമെന്നു തമിഴ്‌നാട് യോഗത്തില്‍ ആവശ്യപ്പെട്ടു .

എന്നാല്‍ ആവശ്യം അംഗീകരിക്കണമെങ്കില്‍ കേരളത്തിന്റെ പദ്ധതികളെ എതിര്‍ക്കുന്നത് തമിഴ്‌നാട് അവസാനിപ്പിക്കണമെന്ന് കേരളം അഭിപ്രായപ്പെട്ടു. ട്രാന്‍സ് ബേസിന്‍ വിഷയവും യോഗത്തില്‍ കേരളം ഉന്നയിച്ചു.

എന്നാല്‍ സുപ്രീം കോടതി അനുവദിക്കാത്ത കാര്യമായതിനാല്‍ ഇക്കാര്യം പരിഗണിക്കാന്‍ ആകില്ലെന്നു കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് വ്യക്തമാക്കി. കേരളത്തില്‍ നിന്നും ബോര്‍ഡില്‍ അംഗമായ ജല വിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത ആഴ്ച വീണ്ടും യോഗം ചേരാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here