ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുക്കാന്‍ ഉള്‍വിളി; പൊലീസ് ട്രെയിനി അറസ്റ്റില്‍

മധ്യപ്രദേശിലെ ഉമാറിയയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി അറസ്റ്റില്‍. ഉമാറിയ പൊലീസ് അക്കാദമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റത്തിന് കോഠ്വാലി പൊലീസ് അറസ്റ്റു ചെയ്തത്.

ക‍ഴിഞ്ഞ ദിവസം കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കോടതി മുറിയിലെത്തിയ റാം അവ്തര്‍ റാവത്ത് പെട്ടെന്നുണ്ടായ ഉള്‍വിളിയില്‍ സി ജെ എമ്മിന്‍റെ കസേരിയിലിരുന്ന് സെല്‍ഫിയെടുക്കുകയായിരുന്നു. തുരുതുരെ സെല്‍ഫിയെടുക്കന്നതിനിടെ അവിടെയെത്തിയ കോടതി ജീവനക്കാരന്‍ ശക്തി സിങ്ങ് ഇയാളെ ഇറക്കിവിടാന്‍
ശ്രമിച്ചെങ്കിലും റാം അവ്തര്‍ വ‍ഴങ്ങിയില്ല.

പൊലീസുകാരനായ താന്‍ ഇഷ്ടമുള്ളത് ചെയ്യുമെന്ന ധാര്‍ഷ്ട്യത്തോടെ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്ന റാം അവ്തര്‍ ശക്തി സിങ്ങിനെ അസഭ്യം പറയുകയും തന്നെ തടഞ്ഞാല്‍ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ശക്തി സിങ്ങ് പുറത്തെത്തി കോടതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റാവത്തിനെ ഐ പി സി 448 വകുപ്പ് പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഒരു വര്‍ഷം വരെ തടവും പി‍ഴയും ലഭിക്കാവുന്ന വകുപ്പാണ് റാം അവ്തര്‍ റാവത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here