
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന് കണ്ണീരോടെ വിട. കൊട്ടക്കമ്പൂരിലെ പൊതുശ്മാശനത്തില്‍ മൃതദേഹം സസ്കരിച്ചു. അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് അഭിമന്യൂവിന്‍റെ ജന്മനാടായ ഇടുക്കി വട്ടവടയിലെത്തി.ത്.
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം കൂടിയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിക്കുകയായിരിന്ന അഭിമന്യുവിനെ എസ്ഡിപിഐ അക്രമിസംഘം പിറകെ ഓടി വെട്ടുകയായിരുന്നു.
ഇരുപതോളം വരുന്ന അക്രമിസംഘം പുറത്തുനിന്ന് സംഘടിച്ചെത്തി ക്യാമ്പസില്‍ കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ഥികളല്ലാത്തതിനാല്‍ അകത്തുകയറാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും സംഘം അതിക്രമിച്ച് കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഹോസ്റ്റലിലേക്ക് മടങ്ങും വഴി റോഡരികിൽ വെച്ചാണു ഇവർ അഭിമന്യുവിനെ കുത്തിയത്. അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ക്യാമ്പസ്സ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ആക്രമണത്തിനു നേതൃത്വം നൽകിയതായാണു മഹാരാജാസിലെ എസ്‌എഫ്‌ഐ പ്രവർത്തകർ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശി ബിലാൽ ഫോർട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here