അഭിമന്യുവിന്‍റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം അഭിമന്യൂവിനെ കൊലപ്പെടുത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. എസ്ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അഭിമന്യൂവിനെ  കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നേരത്തെ പൊലീസിന്റെ പിടിയിലായിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഒളിവില്‍ പോയ ഖാലിദ്, സനദ് എന്നിവരാണ് ഒടുവില്‍ പിടിയിലായവര്‍. കോട്ടയം സ്വദേശി ബിലാൽ ഫോർട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News