ബ്രസീല്‍- മെക്സിക്കോ പോരാട്ടം കനക്കുന്നു. 51 ആം മിനുട്ടിലെ നെയ്മറിന്റെ ഗോളില്‍ കാനറികള്‍ മുന്നില്‍. ഏകപക്ഷീയമായ ഒരു ഗോളിന് മെക്സിക്കോടെ വെട്ടി ബ്രസീല്‍ പോരാട്ടം തുടരുന്നു.
#BRA GOAL! @neymarjr‘s scores his second #WorldCup goal of 2018 to give Brazil the lead!#BRAMEX 1-0 pic.twitter.com/vgHa9Eefzc
— FIFA World Cup ? (@FIFAWorldCup) 2 July 2018
ലോകകപ്പ് ചരിത്രത്തില്‍ ബ്രസീല്‍-മെക്സിക്കോ ഇതുവരെ മുഖാമുഖമെത്തിയത് നാലു തവണയാണ്. നാലു തവണയും ജയം ബ്രസീലിന് സ്വന്തം. 11 ഗോളുകൾ മെക്സിക്കോ വഴങ്ങിയെങ്കിലും ഈ നാലു മൽസരങ്ങളിലും ബ്രസീൽ വല കുലുക്കാനും അവര്‍ക്ക സാധിച്ചില്ല.
2017 ജൂണിൽ അർജന്റീനയ്ക്കെതിരായ സൗഹൃദ മൽസരത്തിൽ 1–0ന് തോല്വിയറിഞ്ഞതില് പിന്നെ കഴിഞ്ഞ 14 രാജ്യാന്തര മൽസരങ്ങളിൽ ബ്രസീൽ തോല്‍വിയറിഞ്ഞിട്ടില്ല.
എന്നാല്‍ വമ്പൻമാർക്ക് കൂട്ടത്തോടെ കാലിടറിയ ഈ റഷ്യൻ ലോകകപ്പിൽ ബ്രസീല്‍-മെക്സിക്കോ പോരാട്ടം ആരാധകര്‍ ഉറ്റു നോക്കുകയാണ്.
ലോകചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് റഷ്യന്‍ ലോകകപ്പിലെ പോരാട്ടത്തിന് തുടക്കമിട്ട മെക്സിക്കോ കാലിടറാത്ത ബ്രസീലിന് തള്ളികളയാന്‍ സാധിക്കില്ല. ഒച്ചോവ എന്ന ഗോള്‍ കീപ്പര്‍ ബ്രസീലിന്റെ ഗോള്‍ മുന്നേറ്റത്തെ കൃത്യമായി തടയുന്നത് കാണാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here